വെളിച്ചവും ഇരുട്ടുംരാവിന്റെയിരുണ്ടാർന്നമുഖമൂടികൾ സൂര്യരശ്മികളഴിച്ചുമാറ്റി; മേഘക്കീറുകൾതാലമൊഴിഞ്ഞ- ർക്കൻഗന്ധമാദനത്തിലുദിക്കുന്നു. ശീതളച്ഛായാതീരങ്ങളിൽ തുഷാരബിന്ദുതൻമാരിവില്ല്: വർണനാതീതവർണ്ണരാജികൾ; വിഭാനവിമുദ്രവിഭാതമേ. കളകൂജനവുംകുയിൽനാദവും, മുല്ലമലരിൻതൂമണമേന്തി മന്ദമാരുതൻതംബുരുമീട്ടി ഉന്മാദമാടുന്നുനിഷ്ക്കുടങ്ങൾ.
|
1 |
|
കൂട്ടുകാര്‍ക്കും കാണാന്‍ |