ശ്രമം
ഇന്ന് ഞാൻ നടന്ന വഴിയിലെല്ലാരും ചോദിച്ച ചോദ്യങ്ങൾ നടപ്പിനെ കുറിച്ചായിരുന്നു
കാറുണ്ട്, ബൈക്കുണ്ട്,കാശില്ലേ,എന്തിന് നടക്കുന്നു?
ഞാനെന്ന മെലിഞ്ഞ രൂപം നടന്നകലുമ്പോൾ
അവരൊക്കെ ചിരിച്ചുപറഞ്ഞു "ഉണ്ടങ്കിലും
പോരാ,യോഗം വേണം,അസുഖമെന്തെങ്കിലും
കാണും'എന്നത് കേട്ടു ഞാനും ചിരിച്ചകന്നു .
ഒന്നു ഞാനോർത്തു വെറുതെ കസേര ചുമന്ന്
ഒരു യാമത്തിൽ ചലനമൊന്നുമില്ലാതെ
ഈ ലോകത്തിൽ നിന്നെന്തിനോടി യൊളിക്കുന്നു.
നടന്നുമരിക്കാൻ ജനിച്ചനമ്മളെന്തിനു-
വെറും മാംസപിണ്ഡമായവസാനിക്കുന്നു.
Not connected : |