കരച്ചിൽ  - തത്ത്വചിന്തകവിതകള്‍

കരച്ചിൽ  

മ്മാ......വിളികളുയരുന്നു
വിശക്കുന്നു, പൊരിയുന്നു
പുല്ലില്ല, വെള്ളമില്ല
ഒരുപാടർധങ്ങളുമായ്..
കയറിൽ കിടക്കുന്ന പശുവിന്
വട്ടം കറങ്ങാനല്ലാതെ
നീണ്ട നിശബ്ദത കഴിഞ്ഞു-
ച്ചത്തിൽ കരയാനല്ലാതെ
ദൈന്യതയിൽ മ്മാ...യെന്നമറുന്നു.
സ്നേഹപ്പകർച്ചയിൽ നന്ദിയോടെ
ധ്വനികളേറെയുണ്ടാവിളിയിൽ.
ആ രോദനത്തിലോട്ടും പകയില്ലാതെ
വിദ്വേഷമില്ലാതെ സ്വതസിദ്ധമാം
പശുവെന്നപദം പോലെ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:12-11-2017 06:22:11 PM
Added by :Mohanpillai
വീക്ഷണം:76
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)