ഇറക്കി വിട്ടിട്ടും
പോകില്ല ഞാനിവിടെനിന്നും
നാളേറെയായി,കാവല്നായയായി
പ്രായമായെങ്കിലും വീണ്ടും വരും
വാതിലിൽ കിടക്കും,കാത്തിടും
യജമാനനടിച്ചോടിച്ചാലും
ഒന്നുമേ തന്നില്ലെങ്കിലും
പട്ടിണിയാണെങ്കിലും
കാക്കുമീ വീടിനിയും
മരിക്കുംവരെ നിനക്കുവേണ്ടി.
Not connected : |