സ്നേഹ०
യാചിക്കാൻ മാത്ര० വിലകുറഞ്ഞതാണോ സ്നേഹ०..!
പ്രകടമാക്കാതിരിക്കാൻ തക്ക ഭീഭത്സമോ..!
എന്നിട്ടു० ചിലരതിന് നിരോധനാജ്ഞ പുറപ്പെടുവിക്കുന്നു
ന്യായമല്ലാത്ത ആ വിധി പേറുന്നതോ..
നിരാല०ബരായ ന്യായാധിപന്മാർ..
പ്രകടിപ്പിക്കാത്ത സ്നേഹ० ഹൃദയത്തിലുണ്ടാകുമോ...!
ഇല്ലാ അങ്ങനൊരു ഹൃദയ० ജഗദീശൻ പടച്ചിരിക്കില്ല..
കൊടുത്ത കൈകളിൻ പരുപരുപ്പിൽ
ചിലപ്പോളതിനെ പടിയടച്ചു പിണ്ഡ० വെച്ചിരിക്കാ०
പിടയുന്നുണ്ടാവു० പാവമതാ തീണ്ടാരപ്പുരയിലിരുന്ന്
എല്ലാ० തച്ചുടയ്ക്കാൻ അവസര० തരാതെ....
എന്തിനീശൻ ഈ പടപ്പുകൾ ഏറ്റെടുത്തു...
കണ്ണീർ മാത്ര० കൈമുതലായ ഒരു പറ്റ० പരേതാത്മാക്കൾ..
തീ തിന്നിടുന്നീ ഭൂവിൽ ഓരോ നിമിഷവു०
കൂച്ചുവിലങ്ങ് പൊട്ടിക്കാൻ കഴിയാത്ത അതിൻ പിടപ്പ്...
അനുഭവിച്ചാലറിയാമതിൻ പെടപ്പ്..
സ്നേഹവു० ഹൃദയവു० ഒന്നാണെന്നാരുചൊല്ലി
എങ്കിൽ സ്നേഹിക്കാൻ മാത്ര० എന്തേ ഇത്ര പിശുക്ക്..
ഒരുപക്ഷെ വെറുതേ കിട്ടുന്ന ഒന്നിനു० വിലയില്ലാത്തതാവാ०..
നല്കാത്തിടത്തോള० അത് കിട്ടാനു० അയോഗ്യരാണെല്ലോരു०..
കൊടുത്തു വാങ്ങുവിൻ ആ ദിവ്യാനുഭൂതി....
അല്ലാത്തപക്ഷ० രാജയോഗിയു० വെറു० ഭിക്ഷാടകൻ മാത്ര०....
Not connected : |