ജീനി  - തത്ത്വചിന്തകവിതകള്‍

ജീനി  

നക്ഷത്രസന്ധ്യകൾ കാത്തിരുന്നും
രാവിൻറെ നിലവിൽ കിനാവ് കണ്ടും
സൂര്യോദയങ്ങളിൽ സങ്കല്പവുമായും
നിന്റെ മനസ്സിൽ ഞാനും,എന്റെ മനസ്സിൽ നീയും
ഉറപ്പിച്ച വിഗ്രഹങ്ങൾ പറിച്ചെടുക്കാൻ വയ്യാതെ
ഏറെ നാൾ കഴിഞ്ഞിട്ടും പുതുമ നഷ്ടപ്പെടാതെ
സംതൃപ്തമാകുന്നു ഞങ്ങളാത്മ നിർവൃതിയിൽ.
പ്രേമത്തിന്റെ വിജയമളക്കുമ്പോൾ
വെറും ആവേശമൊന്നു മാത്രമല്ല
ദാമ്പത്യത്തിലെ നീണ്ട നിലനില്പും
വിവാദങ്ങളിലെ സമവായവും
വിടവാങ്ങൽ വരെയുള്ള നിമിഷങ്ങളും
സ്വപ്ന ലോകത്തെയരക്കിട്ടുറപ്പിച്ച
ജീവിത കഥയുടെ സംവത്സരങ്ങൾ.




up
0
dowm

രചിച്ചത്:മോഹൻ
തീയതി:13-11-2017 07:52:39 PM
Added by :Mohanpillai
വീക്ഷണം:46
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :