മനഷ്യാന്ത്യം     - തത്ത്വചിന്തകവിതകള്‍

മനഷ്യാന്ത്യം  

രോഗദാരിദ്ര്യജരാനരകർമ്മകാണ്ഡംകഴിഞ്ഞു
മൃത്യുകിരണങ്ങളെവരവേൽക്കാനായുംനേരം
ചക്രവേഗങ്ങൾപതിഞ്ഞപാതയുംപാതയോരങ്ങളും
തൂമ്പത്തഴമ്പുംതലച്ചോറ് തിന്നയറിവുകളും
ചോരനീരാക്കിപ്പടുത്തവീടുംകാമർത്തബന്ധങ്ങളും
അഭിരാമവസന്തത്തുടിപ്പുകൾതന്നാരവങ്ങൾ
കഷ്ടരാത്രികൾ,നഷ്ടനിദ്രകൾ,ദുഃഖകാണ്ഡങ്ങൾ
മൃത്യുവിൻപൽച്ചക്രങ്ങൾതേച്ചെരിച്ചടക്കും.
ഇരുളാകുംസർവ്വമിരുളാകുംസൂര്യഗോളമതിലാഴും
അരങ്ങൊഴിയുംചൂളംവിളിച്ച്‌പുതുവേഷമെത്തും
കലാമൂർത്തിതൻ നിരതജീവിതരഥരവംനിലക്കും
ചിരനശ്വരനഗരാർത്ഥകാമബന്ധിതനരജന്മങ്ങൾകണ്ട് അസ്ഥിപഞ്ജരകപാലം ചിദംബരച്ചിരിചിരിക്കും.


up
0
dowm

രചിച്ചത്:
തീയതി:14-11-2017 09:03:20 AM
Added by :profpa Varghese
വീക്ഷണം:98
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :