ചിറകുകൾ - പ്രണയകവിതകള്‍

ചിറകുകൾ 

ഒരു കുളിർകാറ്റായ് വന്ന് നിൻ പൂമുഖം തഴുകി തലോടി ഒരു നിഴലായ് കൂടെ നടക്കുവാൻ പറ്റിയിരുന്നുവെങ്കിൽ...!
നീ ചിരിക്കുന്ന നേരത്തു നിൻ ചാരത്ത് വന്ന് ചെറു പുഞ്ചിരിയായ് പാറിപ്പറക്കുവാൻ പറ്റിയിരുന്നുവെങ്കിൽ.. !

ഇളം കാറ്റിനീണത്തിൽ താളത്തിലാടും നിൻ ഘന മേഘമാം മുടിയിഴകളും..
നിൻ സ്മിതം മാത്രമെൻ മനസ്സിൽ തെളിഞ്ഞു, നിൻ മധുരസ്വരം എൻ ഹൃദയത്തിലും..
നിൻ മിഴികളിൽ വിരിയുന്ന നവരസങ്ങൾ, തേൻമൊഴിയുതിരും നിൻ അധരങ്ങളും...
പിന്നെ കവിളിൽ വിരിയും നുണക്കുഴികൾ...
ഇനിയൊരു ജൻമ്മമുണ്ടെങ്കിൽ എനിക്കുനിൻ
മിഴികളിൽ വിരിയുന്ന സ്നേഹത്തിൻ കുസൃതികൾ കണ്ടുണർന്നീടേണം..!

പാറിത്തളർന്ന എൻ ഓർമ്മകൾ എവിടെയോ
വാടി തളർന്ന ചെറു ചെടിപോലെ നിൽക്കവേ..
എന്നിൽ നിന്നുമൊരു ചെറുദീർഘ നിശ്വാസമായ്
പറന്നുപോയെന്നോർമ്മകൾ വീണ്ടുമൊരു പുനർജൻമ്മത്തിനായ്..!
പുതുമഴകാറ്റായ് വന്നു നീ അരികിലെൻ പുതുമധുരം നുകർന്നു എൻ ജീവനായ് മാറി നീ...!

പുതുമഴത്തുള്ളികൾ എൻ നെറുകയിൽ വീണപ്പോൾ
ആരോ പറഞ്ഞൊരു മുത്തശ്ശിക്കഥയിലെ രാജകുമാരിയായ് വന്നു നീ എന്നോർമ്മയിൽ...!
മരണമില്ലാത്തൊരാ ഓർമ്മകളൊക്കെയും
എൻ മനതാരിൽ എവിടെയോ നിറഞ്ഞു നിന്നു.
മനസ്സിൽ വിരിഞ്ഞൊരാ ഓർമ്മകളൊക്കെയും
ഒരു തരാട്ടുപാട്ടായ് മാറിയിരുന്നുവെങ്കിൽ ...!
വർണ്ണചിറകുള്ള ശലഭമായ് മാറിയിരുന്നുവെങ്കിൽ...!

നീ വരും പൂന്തോപ്പിൽ നിന്നെയും കാത്തുഞാൻ ഒരു പൂവായ് വിരിഞ്ഞു വിടർന്നു നിന്നു...
എന്റെ സ്വപ്നങ്ങളെ തൊട്ടുണർത്താൻ വന്ന ചിത്രശലഭത്തിനും നിൻ ഭാവങ്ങൾ ആയിരുന്നു...!!
എന്റെ സ്വപ്‌നങ്ങൾക്ക് ചിറകുകൾ തന്നു നീ, ഒരു മാലാഖയായ് എങ്ങോ മറഞ്ഞുപോയി..!
അനുരാഗ സ്വപ്‌നത്തിൻ സുന്ദരനിമിഷങ്ങൾ, അറിയാതെ ഞാനും കൊതിച്ചുപോയി..!!

രചന: വൈക്കത്ത് സുഹാസ്


up
0
dowm

രചിച്ചത്:വൈക്കത്ത് സുഹാസ്
തീയതി:21-11-2017 06:23:06 PM
Added by :Vaikkath Suhas
വീക്ഷണം:687
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :