പ്രേമഗാനം - പ്രണയകവിതകള്‍

പ്രേമഗാനം 

ജീവിതകദനക്കടലിന്നരികെ കാതരനായങ്ങലഞ്ഞുനടക്കേ പ്രശോഭിതമായൊരുതാമരപോൽനീ- യാനന്ദനൃത്തങ്ങളാടിത്തുടങ്ങും. തീയാളുമോർമ്മകളെരിഞ്ഞിടുമ്പോൾ പൂമരത്തണലായണഞ്ഞിടുന്നു പൂക്കാലതാലംപൊലിച്ചിടുന്നു.
പോകാംനമുക്കൊരുമിച്ചങ്ങാ- യമ്പലമുറ്റത്തരയാൽത്തണലിൽ കാറ്റുവിതക്കുംഗാനംകേൾക്കാൻ തൃക്കാർത്തികയിൽതൊഴുതുനമിക്കാൻ തിരുവാതിരയിലാടിപ്പാടാൻ ദീപാരാധനഗാനംമൂളാൻ.
കാട്ടിൽപ്പോകാംകാകളികേൾക്കാം കാറ്റോടൊത്തൊരുശ്ലോകംചൊല്ലാം കണ്ണിൽനിൻതിരികത്തിയിരിക്കെ രാത്രികളെല്ലാംപകലുകളാകും. പോയാക്കടലിനെയിക്കിളിയാക്കാം തിരകളിലേറിപ്പീലിവിടർത്താം.


up
0
dowm

രചിച്ചത്:പ്രൊഫ്. പി.എ.വര്ഗീസ്
തീയതി:23-11-2017 09:32:25 AM
Added by :profpa Varghese
വീക്ഷണം:408
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me