ആത്മാക്കളുടെ താണ്ഡവംകുരിശുംചന്ദ്രക്കലയുംകൊണ്ടറുംകൊല- ചെയ്യപ്പെട്ടോർതൻകബന്ധങ്ങൾ പള്ളികളിൽപാതിരാവിൽചടുലനൃത്തമാടുന്നു. പൈതാത്മാക്കളുയർത്തൾത്താരയിലെ മെഴുകുതിരികളൂതിക്കെടുത്തുന്നു. പള്ളികളിലെയുച്ചഭാഷണികൾനിശബ്ദമാക്കുന്നു. സുനാമിത്തിരകളഗാധത്തിലാഴ്ത്തിയവ ദേവലോകത്തുതീമഴപെയ്യിക്കുന്നു വിശുദ്ധകാസകളിൽവിഷച്ചാറുനിറക്കുന്നു. ചത്തഭ്രൂണങ്ങൾഗർഭഗൃഹങ്ങളിൽ വേതാളരാഗങ്ങൾമൂളിയാർക്കുന്നു. ലാവയിൽകത്തിയെരിഞ്ഞാത്മാക്കൾ ദേവാലയങ്ങളിൽനരിച്ചീലുകളായ് ഭ്രാന്തമായ്ചിറകിട്ടടിക്കുന്നു. ഇവരുടെയെല്ലാംതേങ്ങലോ? കുഞ്ഞുമടിയിൾക്കിടന്നുമരിക്കുന്നയമ്മതൻ കണ്ണീരോ?ഗാഗുൽത്തായിൽ യേശുവിങ്ങിക്കരഞ്ഞുതീർത്തത്?
രചിച്ചത്: |
കൂട്ടുകാര്‍ക്കും കാണാന്‍ |