ജീവിത വേഷങ്ങൾ
കൊഴിഞ്ഞു വീഴുന്നു..
യുഗങ്ങൾ പലതും
പൊഴിയുന്നു വസന്തങ്ങൾ പലതും!
എങ്കിലും മനുജൻ അറിയുന്നുവോ?
ആ നഷ്ടദിനങ്ങൾ?
അറിയായ്മ പലതിനും തണലായി മാറുന്നു എങ്കിലും ..
നഷ്ടങ്ങൾ ഏറുന്നു , മനുജനു മാത്രം!!!!
കരുതുമോ നിന്റെ ആവാസ വ്യവസ്ഥയെ
രുചിക്കുന്നുവോ നിന്റെ പ്രകൃതിയെ
ദൈവം നൽകുന്ന നന്മയെ കാണാത്ത മനുജാ.......
കുരുടന്റെ ജന്മമായി മാറുന്നു എന്നറിക ...
മൂങ്ങ തൻ അവസ്ഥയെങ്കിൽ മനുജാ ;
നിന്റെ ജന്മം കൊണ്ടാർക്കു ലാഭം?
അജ്ഞത പലതിനും മറയെന്ന തോന്നൽ ...
മാർജാരൻ പാൽ സേവിക്കും പോലെ.......
നേരിനെ കാണാൻ തുറക്കുക മനവും....
കാണുക കണ്ണിൽ വിജയത്തിന് തിളക്കവും ....
അറിയായ്മ നടിക്കുന്നതെന്തു ഫലം
അറിവിനെ തേടുക ഉചിതമല്ലോ?
എങ്കിൽ ഈ തെളിനീര് ഭൂമിയെ അറിയുന്നു....
നിന്റെ നന്മയാൽ ദിനവും................................
Not connected : |