വീണ്ടുമൊരു മഴനിലാവ്  - പ്രണയകവിതകള്‍

വീണ്ടുമൊരു മഴനിലാവ്  

ഇന്നുമെൻ നടുമുറ്റത്തിരുന്നു ഞാൻ
അറിഞ്ഞു നിൻ പാതപഥനം ....
നിൻ വരവറിയിച്ചു കൊണ്ടിളം കാറ്റു ,
ചെറു കുളിരായെന്നരികിൽ എത്തി ,
കവിളിണകളിൽ തഴുകി കടന്നു പോയി.....
പൊടുന്നനെ മനം കുളിർക്കും മഞ്ഞിൻ കണമായി .....
നീ എൻ മാനമാകെ പൂമഴയായി.........
നിൻ വരവിനായി ഞാൻ ദിനം കാത്തിരിപ്പു .....
നീയാകും മഞ്ഞിൻ കണങ്ങൾ കൊണ്ടെൻ ....
ഉടലാകെ പ്രണയാർദ്ര മായിടുവാൻ ....
എൻ മനതാരിൽ വിരിയുമാ സങ്കട കടലെല്ലാം ...
നീ ചാരെ എത്തുമ്പോൾ തൂമഞ്ഞിൻ കണങ്ങൾ ആയിടുന്നു ....
ഇനി എന്ന് വരുമെൻ ചാരെ നീ എൻ മഴനിലാവേ ....
നിൻ വരവിനായി കാതോർത്തിരിപ്പു ഞാനിന്നെൻ നടുമുറ്റത്ത് .........up
0
dowm

രചിച്ചത്:സുനിത
തീയതി:26-11-2017 09:24:31 PM
Added by :SUNITHA
വീക്ഷണം:478
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :