ഓർമ്മകൾക്കെന്തു സുഗന്ധം - തത്ത്വചിന്തകവിതകള്‍

ഓർമ്മകൾക്കെന്തു സുഗന്ധം 

ഓർമ്മകൾക്കെന്തു സുഗന്ധം:

"ഒടുവിലിന്നൊന്നിച്ചു കണ്ടുമുട്ടി -
ഓർമ്മകൾ പിന്നെയും കണ്ടുമുട്ടി
എണ്ണം പറഞ്ഞ ദിനങ്ങൾക്കൊടുവിലായ്
വിണ്ണിലെ താരങ്ങൾ താണിറങ്ങി.

പറയുവാൻ ഏറെയായ് ചേർത്ത് വച്ച്
പിണക്കങ്ങൾ ഒക്കെയും മാറ്റിവച്ച്
കൈ മെയ് മറന്നവർ ഒന്നു ചേർന്നു-
കാണാമറയത്ത് നിന്നെത്തിയിന്ന്.

പാട്ടിന്റെ താളത്തിൽ ഓർമ്മകൾ ചേർത്ത്
കുട്ടിത്തമൊട്ടുമേ വിട്ടൊഴിയാതുള്ള-
മട്ടിലിന്നീ കൂട്ടരൊത്തു കൂടി-
കോട്ടയത്തിൻ വിരി മാറിലായി.

സുഗന്ധം പരത്തുന്ന ഓർമ്മകൾ തന്നുടെ-
സുന്ദര സ്വപ്നങ്ങൾ പങ്ക് വെച്ച്-
നഷ്ടപ്പെടാത്തൊരി ഓർമ്മകൾ തൻ സുഖം-
നാളെയ്ക്ക് വേണ്ടി കരുതി വെച്ചു.

നിറയുമീ നന്മയും നമ്മുടെ ഓർമ്മയും-
നിഴലായി എന്നുമേ കൂട്ടിനുണ്ട്.
നിലാവിലെ നിശയുടെ ഭംഗി പോലെ-
നിശാഗന്ധിതന്നുടെ ഗന്ധം പോലെ.

നഷ്ടപ്പെടാതെന്നും ചേർത്ത് വയ്ക്കാം-
നമ്മുടെ ഓർമ്മതൻ മണിമുത്തുകൾ-
അക്ഷരഭൂമിതൻ മുറ്റത്ത് നിന്നൊരീ-
അണയാത്ത തിരിനാളം ദീപ്തമാക്കാം-
ഇനിയുള്ള നാളിലീ ഓർമ്മകൾ കാണുവാൻ-
ഈ തിരിനാളത്തിൻ പ്രഭയേറട്ടെ...''

(....... അഭി......)


up
0
dowm

രചിച്ചത്:അഭിലാഷ് S നായർ
തീയതി:27-11-2017 02:44:31 AM
Added by :അഭിലാഷ് S നായർ
വീക്ഷണം:232
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me