നീരധി ചിന്തകൾ - തത്ത്വചിന്തകവിതകള്‍

നീരധി ചിന്തകൾ 

പൊങ്ങിയുംതാണുമൊരനന്തതരംഗമായി
ഭൂമിയെനീലനിരാളoപുതപ്പിച്ചു
വളരാതെ തളരാതെചെറുതാകാതെ
പാൽമുത്തുകൾവിതറിവെള്ളിക്കുലസിട്ട്
സൂര്യപത്നിയായ് ധാരണീ-
ഗർഭപാത്രമായ് ജൈവമാതാവായ്
ഭൂമിക്കാഭരണമായ് കാന്തനെ ചുറ്റിടുന്നു.
മക്കളെയോർത്തു മനം തപിച്ചു-
ദ്ഭൂതമാകുംനീരാവിമേഘങ്ങൾ
ജലകണങ്ങളായ് പെയ്തവർക്കുയിരേകുന്നു.


up
0
dowm

രചിച്ചത്:
തീയതി:28-11-2017 09:50:24 AM
Added by :profpa Varghese
വീക്ഷണം:81
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :