ദാഹം  - തത്ത്വചിന്തകവിതകള്‍

ദാഹം  

മനസ്സും മനസ്സും കഥ പറയുമ്പോൾ
ഹൃദയവും ഹൃദയവും ഒരുമിക്കുന്നു.
മനസ്സും മനസ്സും മൗനിക്കുമ്പോൾ
ഹൃദയവും ഹൃദയവും അകലുന്നു.
ഇന്നലത്തെ വാഗ്ദാനം ഇടനെഞ്ചു
പൊട്ടിച്ചപ്പോൾ പ്രകാശവലയം മാറി
ഇരുണ്ടുകറുത്ത പാളികൾ അധരങ്ങളിൽ
കണ്ണീരൊലിപ്പിക്കും, പതറുന്ന മനസ്സുകൾ
വിഷമയമാക്കും സുഖ സങ്കല്പങ്ങൾ.
പിരിയാൻ വയ്യാത്തവർ എരിയുന്ന കണ്ണീരിൽ
വീണ്ടും പ്രതിജ്ഞ ചെയ്യുമൊരുമിക്കാൻ
ഇരുവരും അടങ്ങാത്ത ദാഹത്തിൽ,


up
0
dowm

രചിച്ചത്:മോഹൻ
തീയതി:01-12-2017 12:31:20 PM
Added by :Mohanpillai
വീക്ഷണം:64
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :