പ്രണയം  - പ്രണയകവിതകള്‍

പ്രണയം  മനസ്സിലെ ഓർമകൾ ഓരോ ഓരോന്നായി
നഷ്ടപെടുമ്പോഴും,
എനിക്കുള്ളിലെ നീ ഒരു തീനാളം ആയി പുനർജനിക്കുകയാണ്...
കാലത്തിനു മുന്നിൽ
സ്നേഹത്തിൻ കുട നിവർത്തി നിന്നതോ
സമയമാകുന്ന കാലചക്രത്തിലെ
സൂചിമുനകളിൽ
എന്നിട്ടും നീയെനിക്കെങ്ങനെ
ഇത്രെയും പ്രിയപ്പെട്ടതായി ?
കാലവും, സമയവും പിന്തുടരുമ്പോഴും
ഭ്രാന്തമായി ഇന്നും ഞാൻ നിന്നെ
സ്നേഹിക്കുകയാണ്
ഒന്നിനും പിടികൊടുക്കാതെ...
എന്നിട്ടും നീയെന്തേ
എന്നിൽ നിന്നകന്നു
കാലമാകുന്ന സമയത്തിന്റെ
വേഗത ഇരട്ടിക്കുമ്പോൾ
പ്രണയത്തിന്റെ സമയചക്രം
പുറകോട്ടു തിരിയുകയോ ?
അതോ നിൻ ഹൃദയത്തിൽ
എന്നോർമകൾ നീ
മുറിച്ചു മാറ്റുകയോ?
അറിയാൻ വൈകി ഞാൻ
പ്രണയിച്ചു പ്രണയിച്ചു
നിന്നെ ഞാൻ നഷ്ടപ്പെടുത്തുകയാണെന്ന്...


up
0
dowm

രചിച്ചത്:ആര്യ ബാലൻ
തീയതി:02-12-2017 09:55:04 AM
Added by :Arya Balan
വീക്ഷണം:641
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me