പ്രണയ മിഴികൾ - തത്ത്വചിന്തകവിതകള്‍

പ്രണയ മിഴികൾ 

"പ്രണയ മിഴികൾ"

"നിൻ മാൻപേട മിഴികൾക്ക്-
മൊഴിയുവാനുണ്ടൊരു
നനവാർന്ന പ്രണയത്തിൻ
കഥയൊന്നിനി-
നീയൊളിപ്പിച്ചൊരാ നാണവും
നഷ്ടപ്പെടാത്തൊരാ നന്മയും
നിറയുന്നൊരീ മിഴിയിണകളെ കണ്ടിരിക്കാൻ
നിൻ കഥയൊന്നിനി കേട്ടിരിക്കാൻ-
നിത്യംകൊതിക്കുന്നതെന്തിന്നു കാരണം?
അറിയുന്നു നിൻ മിഴികളിൽ പൊഴിയുന്ന
അനുരാഗ നോവിന്റെ നേർത്ത മൊഴികൾ
അവയെന്നോട് മൊഴിയുന്നു മധുരമായ്
അറിയുക നീ എൻ മിഴികളെ
അറിയുക നീ എൻ മനസ്സിൻ മൊഴിമുത്തുകളെ?

വിറയാർന്ന ചുണ്ടിലൊരു- മഞ്ഞുനീർതുള്ളിപോൽ
വൈഡൂര്യ തളികയിൽ
ഞാവൽപ്പഴം പോലെ
മയിൽപ്പീലി ഇതളിനാൽ-
തുടിക്കുന്ന പൂവുപോൽ
മനസ്സിന്റെ കാഴ്‌ചകൾ
മൊഴിയുമൊരു കണ്ണാടി പോൽ -
നിന്നിലെ നന്മതൻ നേർകാഴ്ചയായിന്ന്
നിറവാർന്ന് നിൻ ശോഭയേറ്റി നിൽക്കെ.

കണ്ണോട് കൺചേർത്ത്
കാണുന്ന നേരത്ത്
കണ്ണീരും കൺമഷിയും നിൻ കാമുകരൂപമതും -
മഴവില്ലുപോൽ നീ പുഞ്ചിരിയ്ക്ക്
മൗനമായ് മൊഴിയുന്ന മിഴികളോടെ.
പ്രണയഗീതത്തിൻ മുറിവേറ്റ പല്ലവി
പാടുന്നു നിൻ നീല മിഴിയിണകൾ
ആരും കൊതിയ്ക്കുമത് നനയാതിരിക്കുവാൻ
ആരും കൊതിയ്ക്കുമൊന്ന്
പ്രണയിക്കുവാൻ....''

(....... അഭി❤❤.........)


up
0
dowm

രചിച്ചത്:അഭിലാഷ് S നായർ
തീയതി:06-12-2017 05:20:48 PM
Added by :അഭിലാഷ് S നായർ
വീക്ഷണം:253
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me