ആരാമത്തിലെ വിരാഗം
കരിഞ്ഞു വീഴുന്ന പൂമൊട്ടും
കൊഴിഞ്ഞു വീഴുന്ന പൂവും
പൊഴിഞ്ഞു വീഴുന്ന പഴവും
പഴുത്തുവീഴുന്ന ഇലയും
ഒടിഞ്ഞു വീഴുന്ന കൊമ്പും
കട പുഴകുന്ന വേരും
കടമ ചെയ്യാൻ വയ്യാതെ
സ്വയം വിരമിക്കുന്ന ത്യാഗമോ?
കാര്യം കഴിഞ്ഞുള്ള
കഴിവുകേടിലെ ശാപമോ?
സമയമൊട്ടും പാഴാക്കാതെ
പ്രകൃതി വലിച്ചെറിയുന്ന
നിശബ്ദ ലോകത്തിന്റെ
സസ്യ സമൂഹ നീതിയോ?
Not connected : |