ജാഗ്രത        
    ഇന്നലെ പഠിച്ചതെല്ലാം ചരിത്രം 
 സംസ്കാരവും പരിഷ്കാരവും 
 വഴിമാറുന്ന ദുഃഖ സത്യങ്ങൾ 
 അമ്മയുടെ വിദ്യാലയത്തിൽ 
 അച്ഛന്റെ വിദ്യാലയത്തിൽ 
 സമൂഹത്തിന്റെ വിദ്യാലയത്തിൽ 
 സ്വയം പഠിച്ചും പഠിപ്പിച്ചും 
 കലാശാലകൾ കയറിയെങ്കിലും 
 അന്നന്നുപഠിക്കണം
 അന്നന്നത്തെ ജീവിതത്തിനായ് 
 പ്രകൃതിയുടെ പാഠശാലയിൽ 
 ഓരോ ദുരന്തവും ഒഴിവാക്കുവാൻ.
 ഇന്നലെ കണ്ടതും ഇന്നുകണ്ടതും 
 നാളത്തെ യാതനക്കു കരുത്തായ്
 ചാരത്തിലെതീ പൊരികൾ പുകയാകാം 
 കെട്ടടങ്ങാം, കനലാകാം,എരിതീയാകാം .
 നിസ്സാരമെന്നു തോന്നുന്നതു  സാരമാകാം
 എല്ലാം ചിരിച്ചു തള്ളുന്നതോഴിവാക്കണം. 
 
 
 
  
 
      
       
            
      
  Not connected :    |