ആന  - തത്ത്വചിന്തകവിതകള്‍

ആന  

ചവിട്ടിമെതിച്ചും
ഇളകിമറിഞ്ഞും
കൊമ്പിൽകോർത്തും
മേഞ്ഞുനടന്ന
കാട്ടാനയെ
കെണിയിലാക്കി
അനുസരിപ്പിച്ചു-
നാട്ടാനയാക്കി
താവളത്തിലാക്കി
കാഴ്ചവസ്തുവാക്കി
അണിയിച്ചൊരുക്കി
പണിയെടുപ്പിച്ചും
പീഡിപ്പിച്ചും
ഭക്ഷണമില്ലാതെ
വിശ്രമമില്ലാതെ
ആൾക്കൂട്ടത്തിലെ
വേവലാതിയിൽ
ഒന്നുവിരണ്ടാൽ
രക്തക്കളത്തിൽ
മുങ്ങും മേളകൾ .
up
0
dowm

രചിച്ചത്:മോഹൻ
തീയതി:12-12-2017 10:34:11 AM
Added by :Mohanpillai
വീക്ഷണം:50
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :