എന്റെ പ്രണയം
മഴത്തുള്ളിയെ സ്നേഹിച്ച ഭൂമിയെപ്പോൽ
ഞാൻ നിന്നെയും സ്നേഹിച്ചിടുന്നു....
തുള്ളികളായി പെയ്തിറങ്ങി ....
അരുവിയായി.... നദിയായി .... കടലായി....
മാറിയ നിൻ സ്നേഹം ;
എന്നെ ആർദ്രമാക്കി തീർത്തു..
വരണ്ട ഭൂമി പോലുള്ള എന്നിലെ പ്രണയത്തെ
മഴതുള്ളി പോലുള്ള നിൻ സ്നേഹത്താൽ നനച്ചെടുത്തു ...
കാലം അതിന്റെ ചക്രവാളത്തിൽ ഉരുളുമ്പോൾ ..
നമ്മിലെ പ്രണയം മുളയായി മൊട്ടിട്ടു ...
തൈയായി ... ചെടിയായി.. മരമായി... വളരുന്നു എന്ന് ഞാനറിയുന്നു..
പ്രണയിക്കാം നമുക്കെന്നും ഈ ലോക മലർവാടിയിൽ.......
എ.സി വാവ
Not connected : |