നിറം  - തത്ത്വചിന്തകവിതകള്‍

നിറം  

ഇരുട്ടത്ത് നാടുവിടുന്ന
നിറങ്ങൾ പകലിന്റെ നിറക്കൂട്ടിൽ
നിറമെന്ന മിഥ്യ പുതുക്കും
വർണപ്പകിട്ടുകളെങ്ങും.
വെളുത്തവരുണ്ടോ?
കറുത്തവരുണ്ടോ ?
ചെമന്നവരുണ്ടോ?
ചോരയുടെ ഒഴുക്കിൽ
സൂര്യവെളിച്ചത്തിൽ
ചെമപ്പിന്റെ പ്രതിച്ഛായയിൽ
നിറമുള്ള നാമെല്ലാം
ഇരുട്ടിൽ നിറമില്ലാത്തവരല്ലേ?


up
0
dowm

രചിച്ചത്:മോഹൻ
തീയതി:17-12-2017 11:29:25 AM
Added by :Mohanpillai
വീക്ഷണം:101
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :