കാവ്യാനുരാഗം... - പ്രണയകവിതകള്‍

കാവ്യാനുരാഗം... 

ഈ സുന്ദര സ്മൃതികളും
നൊന്തു നീറുന്നുവെന്നാൽ
പോലും പുഞ്ചിരിക്കലുകളും;
നോവുമാത്മാവിനും
കുളിരണിയുമീ മനത്തിനും
വെല്ലാതെ ഭ്രാന്താവുബോളലിയോ,
ഈ കവിതകൾ ജനിക്കുന്നു.

അക്ഷരങ്ങൾ കൊടും നോവിൻ
അതിസന്തോഷത്തിൻ
നക്ഷത്ര കുടുക്കകളാകവേ;
അതിനുണ്ടൊരു കഥ പറയാൻ;
ഭാവനകൾ വറ്റിയ പച്ചയാം ജീവിത കഥ!!

ആ കഴ്പ്പിൻ മധുരവും
മധുരത്തിൻ കഴ്പ്പുമറി-
ഞ്ഞിട്ടുള്ളവർക്കതൊരു ചുമടുതാങ്ങി;
അല്ലാത്തവർക്കോ വെറും അക്ഷരങ്ങൾ
കൊണ്ടുള്ള കസർത്താം "സാഹിത്യം"!

കവിക്കതൊരു പങ്കുവയ്ക്കൽ,
തൻ പ്രിയ തുലികയ്ക്കുമീ
കടലാസുകുട്ടോൾക്കുമെല്ലാമുപരി
തൻ പൊന്നു കരങ്ങളോടു തന്നെയും;

ഇതിലും ശക്തമാം ആശ്വസഗൃഹമിലിവൾക്ക്
എഴുതിയവസാനിപ്പിക്കുബോഴേക്കും
സരസ്വതി വന്നീ നോവു മാറ്റുന്നതോ,
അതോ സ്വയമാ ലഹരിയിലലിഞ്ഞു പോകുന്നതോ??!!

ഒന്നറിയാം;നമ്മുടെ ഒപ്പമ്മുണ്ടാവുമിവർ;
ശക്തമായി നിശബ്ദതയെ ഭീകരമാക്കാൻ,
അഗ്നിയായി വിരൂപതയെ മനോഹരമാക്കാൻ;
ഈ സൗന്ദര്യലഹരിയാസ്വദിക്കുബോളെന്നിൽ
കൗമാരത്തിൻ യഥാാ നാബ് മുളപൊട്ടുന്നു;

"അനുരാഗം" തോന്നുന്നുവെനിക്കീ നക്ഷത്രങ്ങളോട്;
ഈ സമയം ഒരു വേള നിശ്ചലമായിരുന്നെങ്കിൽ,
നിന്നെ പുണർന്നങ്ങനെയീ നക്ഷത്രങ്ങളൊരു-
സമുദൃമായി ഒഴുകിയെത്തി-
എന്നെയും കൂട്ടി പോയിരുന്നെങ്കിൽ,

കവിതേ അനുരാഗമാണെനിക്ക് നിന്നോട്,
എത്രയോ മുൻപേ..
ജനനാന്തര സ്വാന്ത്വനമാം രാഗം...!!!


up
0
dowm

രചിച്ചത്:Kavya lakshmi m
തീയതി:17-12-2017 08:40:32 PM
Added by :kavya lakshmi m
വീക്ഷണം:448
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me