കൃതജ്ഞത
സ്വപ്നച്ചിറകേറി നടന്നൊരെൻ
വർണ്ണചിറകുകൾ ക്ഷണമാത്ര
കൊണ്ടരിഞ്ഞൊരെൻ പ്രിയനേ
നിനക്ക് നന്ദി .
നീയില്ലായിരുന്നുവെങ്കില്‍ .....
പ്രണയത്തിൻ തീവ്രത
വിരഹത്തിൻ നൊമ്പരം
കാത്തിരുപ്പിൻ ആനന്ദം
സ്നേഹത്തിൻ ഊഷ്മളത
കരുതലിൻ വാത്സല്യം
കലഹത്തിൻ നൈമിഷികത
സർവോപരി ..
അപമാനത്തിൻ ഭാരം
ത്യജിക്കലിൻ ദുഃഖം
വേര്പെ്ടലിൻ ആഘാതം
നുറുങ്ങും ഹൃത്തിൻ ഉരുക്കം
കണ്ണുനീരിൻ ഉപ്പ്
വെറുപ്പിൻ ചവർപ്പ്
പ്രാർത്ഥന തൻ വ്യർത്ഥത
പാരമ്പര്യത്തിൻ മഹിമ
പിന്താങ്ങാലിൻ കരുത്ത്
സ്വയം പര്യാപ്തതയുടെ അഹന്ത
ഇവ ഏതുമേയറിയാതെ ഞാൻ
മണ്മറഞ്ഞു പോയേനെ ...
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|