നികൃഷ്ടർ  - തത്ത്വചിന്തകവിതകള്‍

നികൃഷ്ടർ  

കറുത്തവർക്കുതീണ്ടാപ്പാടകലങ്ങൾതീർത്തതും, ചങ്ങലകളാൽബന്ധിച്ചതും നാരീജനത്തെബലമായിഭോഗിച്ചതും ആൺകളെയടിച്ചടിമവേലയും തോട്ടിപ്പണിയുംചെയ്യിച്ചതും യഗ്നിനാളങ്ങളായിന്നുമെന്നുള്ളിൽനിറയുന്നു.

യുഗയുഗാന്തരാന്ധയടിമത്വം മേലാളവിസർജ്ജ്യമണംപ്പേറി ചാട്ടവാറടിയേറ്റുനിണമിറ്റിയ നികൃഷ്ടകൊലനിലത്തിലൂടിഴഞ്ഞവർ. ഗ്യാസ് ചേമ്പറിലേക്കു പോയവർക്ക് ഒരറ്റപ്പിടച്ചിലേയുണ്ടായിരുന്നുള്ളൂ, തീണ്ടാപ്പാടകലങ്ങൾകാത്തുള്ള കീഴാളപ്രാണൻപ്പിടച്ചിൽ സഹസ്രാബ്ദങ്ങൾനീണ്ടു. ഇന്നുമത്തീയവരെവേട്ടയാടുന്നു.


up
0
dowm

രചിച്ചത്:
തീയതി:18-12-2017 10:38:53 AM
Added by :profpa Varghese
വീക്ഷണം:55
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me