രോഗം
ഇന്നലെയായിരുന്നെൻ അന്ത്യോപചാരം
രോഗംമൂർച്ഛിച്ഛുമൂർച്ഛിച്ഛു
ജീർണ്ണിച്ചിടുമ്പോഴുംഅറിഞ്ഞിരുന്നില്ല
ഇന്നലെയായിരുന്നെൻ അന്ത്യോപചാരം
പ്രണയത്തിന്നുല്ലാസനാളുകളിൽ
ഉത്തമനായിരുന്നവൾക്കെന്നും പ്രിയൻ
തിരക്കെത്രയായാലുമോടിയവളുടെ
അരികിലെത്തീടുവാൻ ശ്രമിച്ചവൻ
പലപലതിരക്കുകൾക്കിടയിൽ എന്നിൽ പിടിപെട്ടരോഗംതിരിച്ചറിഞ്ഞെന്നെ ചികിത്സിയ്ക്കുവാനും ശ്രമിച്ചവൾ
എൻ പ്രിയ,
ഇന്നലെയായിരുന്നെൻ അന്ത്യോപചാരം
മറവിയായിരുന്നെൻരോഗം
തിരിച്ചറിഞ്ഞപ്പോൾ ചികിത്സിക്കാൻ
കഴിയാതെമൂർച്ഛിച്ഛുപോയൊരു രോഗം
പലതുംമറന്നു ഞാൻ ജീവിത
വിജയത്തിനായെൻജോലിയിൽ
മുന്നേറിടുമ്പോൾ പ്രണയിനിതൻ
ജന്മനാൾ അതിലൊന്നുമാത്രമായി!
രോഗം ചികിത്സിച്ചവൾ എൻ പ്രിയ
രോഗം മൂർച്ഛിച്ചൊരെന്നേകൈവെടിഞ്ഞു
ഇന്നലെയായിരുന്നെൻ പ്രണയത്തിനന്ത്യോപചാരം!
Not connected : |