വെയിൽ - മലയാളകവിതകള്‍

വെയിൽ 

വാടിത്തളർന്നുവിശ്രമിച്ചീടുന്നു തൊടിയിലെ മുത്തശ്ശിപ്ലാവിൻ തണലിൽ
പുലർകാലംമുതൽ വേലതുടങ്ങുന്നരുണൻ്റെ നിഴലായിയൊപ്പം
മേരുവിൻനെറുകയിലാദ്യത്തെകിരണമായ് പടർന്നാടിയുണർന്നിടുന്നു നിത്യവും
നേരമായിപ്പോൾ നേരമായി സുപ്രഭാതം പാടിയുണർത്തുക കിളികള,നേരമായീ ...
വൃക്ഷത്തലപ്പിലും പുൽനാമ്പിലും മൃദുവായ് തഴുകിയുണർത്തുന്നരുണൻ തൻ കിരണങ്ങളാലെ,
ചൂടേറുന്നൊരീ മീനമാസപ്പുലരിയിലും വേലയുണ്ടാവോളംചെയ്തീടുവാൻ
ഈ മണ്ണിൽ ജീവൻ്റെതുടിപ്പുകൾ പടർത്തിടേണം
ഹരിതവനമാക്കിയതുമാറ്റിടേണം,
വിശ്രമമില്ലാതെ ലാഭേച്ഛയില്ലാതെ കർമ്മങ്ങൾ ചെയ്തിടുമ്പോൾ ദാഹമകറ്റുവാൻ പാടത്തെത്തരിശ്ശാക്കിമാറ്റിടുന്നു
പുഴയേയുമാവോളം കുടിച്ചീടുന്നു.
ധൃതിയിൽ ജോലികൾതീർത്തു പാടവരമ്പും പുഴയുംകടന്നാ കടലിലെയോളപ്പരപ്പിൽ
കാലുകൾ കഴുകീടവേ കടൽകാറ്റേറ്റു വിയർപ്പാറ്റുവാനാമണൽപ്പരപ്പിൽ
നിഴൽവിരിച്ചിരുന്നൂ,
ഒരുപൊൻദീപമായീപോക്കുവെയിൽ മാറുമ്പോൾ
ഭാവപ്പകർച്ചകൾ പകർന്നാടിടുമ്പോൾ
തിരയുന്നാ ചക്രവാളസീമയിലൊരിടം തളർച്ചമാറ്റിയാവോളം വിശ്രമിച്ചീടുവാൻ.


up
0
dowm

രചിച്ചത്:മഞ്ജു
തീയതി:20-12-2017 06:30:03 PM
Added by :Dr Manjusha Ranjith
വീക്ഷണം:245
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :