അതിര് വരമ്പുകളില്ലാത്ത രാത്രികൾ  - പ്രണയകവിതകള്‍

അതിര് വരമ്പുകളില്ലാത്ത രാത്രികൾ  

നീളെ നീളെ ഈ തീരത്തേതോ
ആർത്തിരമ്പുമൊരു തെന്നൽ
നോവുമീ ഹൃദയ വാടിയിൽ-
പാതി മീട്ടി ഉറഞ്ഞു പോയൊരാ -
പഴയ രാഗത്തിന് ആത്മ സ്പന്ദനം,
വീണ്ടുമെന്നിൽ ഉണർത്തി .

ഭീതിയുണ്ടീ നിശാശയ്യയിൽ-
നീ കൂടെയുള്ളീ നിമിഷം,
ഏറെ ആനന്ദവും ആത്മദാഹവും
ആത്മാവിൽ അഗ്നിയായി പടരുന്നു.

ഉടലൊന്നു ചൊല്ലുമ്പോൾ
എതിരെ പറയുവാനിടയുന്ന-
മനവും പതിയെ ഈ നിലാവിന്റെ
പ്രണയായാമങ്ങളിൽ
ഇടറി വീഴുന്നുവോ!

നിൻ ദളങ്ങൾ തൻ
ഈറൻ തേടും പൊന്-
ശലഭമായി അരികിൽ ഞാൻ ,
നിന്നുടലോടു ഉടൽ ചേര്ന്നി-
ഇടറും ഹൃദയങ്ങൾ
ഈ നിമിഷത്തിന് അഭിലാഷമായ്
അതിരില്ല കയത്തിൽ ആഴ്ന്നു ഇറങ്ങണം.

നാളെ ഉണര്തെണ്ടനി-
ക്കിന്നീ നിശയ്ക്കൊപ്പം ,
നിന്റെ ലോകത്തെ പുല്കേണം.


up
0
dowm

രചിച്ചത്:rijoy
തീയതി:26-12-2017 11:03:03 PM
Added by :RIJOY
വീക്ഷണം:437
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me