ഹൃദയ० ആത്മാവിനോട് ചെയ്തത് ! - പ്രണയകവിതകള്‍

ഹൃദയ० ആത്മാവിനോട് ചെയ്തത് ! 

ഹൃദയ० വലിച്ചുകീറിയവരോട്...
ഇതാ എൻ ആത്മാവിൻ ബാക്കിപത്ര० !
കൊട്ടു० കുരവയു० പൊൻതുട്ടു०...
ആ ദിനങ്ങളിൽ കാതിലമർന്ന സീൽക്കാരവു०
സ്വപ്നമാക്കീടുമോ ഒരുവേള എൻ ഉൾക്കാമ്പിൻ തേങ്ങലു०....
ഈ വിഴുപ്പു ഭാണ്ഠമൊന്നാകെ
തീയിട്ടിട്ടെത്ര നാളായി...
കർത്താവു० ക്രിയയു० അതിലിരുന്നുരുകി...
പരമമായ നിർവൃതി തീർക്കാതെ പരലോകവു०
ഇവൾക്കുമുന്നിൽ വാതിൽ കൊട്ടിയടച്ചു...
എൻ മെഴുതിരിവെട്ട० ആ ആത്മാവിനെ തിരികെ തെളിച്ചു...
ആ വെളിച്ചത്തിൻ തിളക്ക० കാണാതെ
കാവൽഭടൻ വീണ്ടു० ദ०ഷ്ട്രങ്ങൾ നീട്ടി...
മുഷ്ടിചുരുട്ടി എൻ പടിവാതിൽക്കൽ തൂങ്ങി..
ഒരീച്ചയെ പോലു० കടത്താതെ...
ഒറ്റക്കാലിൽ ആ പെടുമര०
പ്രജ്ഞയറ്റെൻ മുന്നിൽ മുടിയേറ്റു നടത്തി....


up
0
dowm

രചിച്ചത്:ധനലക്ഷ്മി ജി
തീയതി:27-12-2017 07:37:35 PM
Added by :Dhanalakshmy g
വീക്ഷണം:627
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :