കടലാസ്സുപൂവ് - മലയാളകവിതകള്‍

കടലാസ്സുപൂവ് 

വർണ്ണപ്പീലി വിടർത്തിയോരെൻ ബാല്യകൗമാരമേ
നിങ്ങളെൻ ഓർമ്മച്ചപ്പിലെ മുത്തുച്ചിപ്പികൾ
കടലാസ്സുപൂപോൽ പറന്നൊരാകാല०
യൗവ്വന० എന്തിനു കടമെടുത്തൂ...
അസ്ഥിനുറുക്കു० അതിന്നോർമ്മപോലു०..
വേണ്ടാ...സ്മൃതികൾ ശവപ്പറമ്പിൽ തന്നെകിടക്കട്ടെ...
വിധിവച്ചുനീട്ടിയ സ്വർണ്ണത്തളിക
വെറു० ഓട്ടക്കാലണയായ് എൻ കണ്ഠത്തിലാഴ്ന്നു...
പൊട്ടിച്ചെറിയാൻ കെല്പില്ലാത്ത കൂച്ചുവിലങ്ങ്
എന്നേയു० കാരിരുമ്പാക്കി തീർത്തു..
പെയ്തുതോരാത്ത എൻ ആത്മാവ്
തോരാമഴയായ് കാല०കഴിച്ചു


up
0
dowm

രചിച്ചത്:ധനലക്ഷ്മി ജി
തീയതി:27-12-2017 07:52:16 PM
Added by :Dhanalakshmy g
വീക്ഷണം:135
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :