പുതുവർഷ ഹർഷം - തത്ത്വചിന്തകവിതകള്‍

പുതുവർഷ ഹർഷം 


പുതുവത്സരം വന്നു മുട്ടുന്നു വാതിലിൽ
പുതു ജീവിതത്തിന്റെ പുതുമകൾ നൽകുവാൻ.
കാലമാം മായാപ്രഹേളിക ഒഴുകുന്നു
കൂലവും കുത്തിയനന്തമായി.
നാളെയിൽ നിന്നത് ഇന്നിലെത്തി,
ഇന്നലെയായി അലിഞ്ഞു പോകും.
ദിവസങ്ങൾ, മാസങ്ങൾ വർഷങ്ങളെന്നിവ
മർത്യ മനസ്സിന്റെ വെറുമൊരു ഭാവന.
നിമിഷങ്ങളോരോന്നുമാഗതമാകുമ്പോൾ
കരുതിയിരിക്കണമെല്ലാവരും.
നമ്മുടേതായൊരു അടയാളമെങ്കിലും
പതിയാതെയവയെ നാം വിട്ടു കൂടാ.
പര ജീവിവർഗ്ഗത്തിൻ പരിരക്ഷണത്തിനായ്
നിതരാം പരിശ്രമം ചെയ്ക നമ്മൾ.
ഒന്നുമേ ചെയ്യുവാനൊത്തില്ലയെങ്കിൽ നാം
ഒരു മന്ത്രം ഉള്ളിൽ ഉരുക്കഴിക്കൂ.
ലോകസമാധാനവാഹിനിയാം മന്ത്രം
'ലോകാ സമസ്താ സുഖിനോ ഭവന്തു'.



up
0
dowm

രചിച്ചത്:Neelakantan T R
തീയതി:01-01-2018 12:40:44 PM
Added by :Neelakantan T.R
വീക്ഷണം:76
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :