എന്താണ് നേതാവു് - തത്ത്വചിന്തകവിതകള്‍

എന്താണ് നേതാവു് 

ആരാണ് നേതാവെന്ന് ചോദിക്കുന്നതിൽ ഭേദം
എന്താണ് നേതാവെന്ന് ചോദിപ്പിൻ സഖാക്കളെ .
സ്വന്തമക്ഷികളേയും ശ്രവണങ്ങളേയും തന്റെ
ബുദ്ധിശക്തിയേയും ചേർത്തിട്ടാരെയും നിരീക്ഷിക്കും
പടുത്വമാരിലുണ്ടോ അവനാണെല്ലാരിലും
അഗ്രഗണ്യനാം നേതൃഗുണള്ളവൻ ചിരം.
പര പ്രീണനത്തിലും പര വൈരാഗ്യത്തിലും
മുഴുകി പ്രസ്ഥാനത്തെ സ്വാർത്ഥ പൂരണത്തിനായ്
കരുവാക്കുന്നതാരോ അവനല്ല നമ്മുടെ
വര്യനാം നേതാവെന്നു അർത്ഥശങ്കക്കല്പം
പഴുതേകാതെ നമ്മെ നയിയ്ക്കും നേതാവെന്നും
നമ്മുടെ ഹൃദന്തത്തിൽ സ്ഥിരപ്രതിഷ്ഠ നേടും.
നിർമ്മല നിത്യ സ്നേഹദീപ്തമാം സേവനത്തിൻ
പാതയിൽ നമ്മെ നയിച്ചീടുമാ നേതാവെന്നും.


up
0
dowm

രചിച്ചത്:Neelakantan T R
തീയതി:01-01-2018 12:53:42 PM
Added by :Neelakantan T.R
വീക്ഷണം:50
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :