ചങ്ങല  - തത്ത്വചിന്തകവിതകള്‍

ചങ്ങല  

കണ്ണികൾ കോർത്തൊരുമാലപോലെ
ചങ്ങലയിലിട്ട കൂട്ടുകുടുംബം
പൊട്ടിച്ചെറിഞ്ഞോരു കൂട്ടർ
വേർപെടുന്നൊരുമിക്കാനാകാതെ.

വിശ്വാസങ്ങളും അധികാരങ്ങളും
അവകാശങ്ങളും ആചാരങ്ങളും
മനസ്സിന്റെ ത്രാസിൽ തൂങ്ങുന്നു
സ്വാതന്ത്രചിന്തയുടെ പേരിൽ
.
ഉടലൊരാൾക്കും മനസ്സൊരാൾക്കുമെന്ന
ജീവിതമെന്തിന് ചേർത്തു വയ്ക്കുന്നു
വേർപാടിലെത്ര ദുഖമുണ്ടങ്കിലും
നെടുനാളത്തെ പരാധീനകളെന്തിന് .


up
0
dowm

രചിച്ചത്:മോഹൻ
തീയതി:03-01-2018 12:36:54 PM
Added by :Mohanpillai
വീക്ഷണം:127
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :