മുദ്രകൾ        
     ജാതികൾപടവെട്ടുന്നു 
 മതങ്ങൾ പടവെട്ടുന്നു 
 ഒരേജാതിയുംഒരേമതവും 
 പെട്ടതിരിഞ്ഞു പടവെട്ടുന്നു.
 സംവരണത്തിനായ്,
 സമ്പത്തിനായ്  
 നില നില്പിനായ്,
 അവകാശത്തിനായ്
 
 ദൈവങ്ങളെവിടെയോ 
 ഓടിയൊളിച്ചു. 
 ഉന്നതന്മാർ അസുരവിത്തുകൾ
 അധികാരത്തിനായ് ഭിന്നിപ്പിക്കുന്നു 
 ദേവാലയങ്ങളിൽ നിന്നോടിപ്പോയ 
 ദൈവമെവിടെയോദുഖിച്ചു കഴിയുന്നു.
 വേദങ്ങളും പ്രാർത്ഥനകളും 
 തീർത്ഥാടനങ്ങളും പൂജകളും 
 സ്വന്തമടയാളം വിറ്റഴിക്കാൻ
 മൂടിവയ്ക്കാതെ മുദ്രകളുമാ-
 യാണിന്നത്തെ സ്വതന്ത്ര ചിന്ത.
 അസഹിഷ്ണുത പൊതിഞ്ഞുള്ള 
 അന്ധകാരമാണിന്നത്തെ സ്വതന്ത്ര ചിന്ത 
 അധികാരത്തിന്റെ കരിങ്കല്ലുകളെവിടെയും 
 വസ്തുക്കളെയും, പണമായും പ്രശസ്തിയായും.
      
       
            
      
  Not connected :    |