പ്രകൃതിയുടെ നാശം - മലയാളകവിതകള്‍

പ്രകൃതിയുടെ നാശം 

നാശം

ഭൂമിക്കിന്നൊരു കുടയായ് മാറാ-
നോമല്‍ക്കാടുകളെവിടെക്കാണ്‍മൂ ?
അമ്മയ്ക്കിന്നിണതുണയായ്ത്തീരാന്‍
ശ്യാമക്കാടുകളിവിടെപ്പൂത്തോ ?

ക്ഷീണത്തോടെയുമരികില്‍ ചെന്നാ-
ലീണംമീട്ടുവതിനിയിന്നാരാ ?
മണ്ണിന്‍ മാറിലതൊഴുകിപ്പായാന്‍
തണ്ണീരിൻതടമെവിടെപ്പോയി ?

കുന്നിന്നിക്കരെ പിടയും, മൊട്ട-
ക്കുന്നിന്‍ മാനസമുരുകിത്തീര്‍ന്നീ
കുന്നും മെല്ലെയിതിവിടെത്താഴ്ന്നീ-
ക്കുന്നല്ലാതെയുമരികെക്കണ്ടു.

കായല്‍ത്തീരവുമൊഴുകിപ്പോയി-
പ്പായല്‍ക്കാടിതു കരയായ്ത്തേങ്ങി
സായംസന്ധ്യയിലിവിടെപ്പാടാന്‍
പയ്യെപ്പാറിയ കൊതുകിന്‍കൂട്ടം !

കാണാനിന്നിതുമിതിലേറേയും
വേണം നല്ലൊരു ജനസംസ്കാരം
മണ്ണിൽ ജീവിതമവശേഷിപ്പാൻ
കണ്ണിൽ ചോരയുമെളുതായ് വേണം.

സന്ദീപ്‌ വേരേങ്കില്‍


up
0
dowm

രചിച്ചത്:സന്ദീപ് വേരേങ്കിൽ
തീയതി:10-01-2018 09:57:52 AM
Added by :Sandeep Verengil
വീക്ഷണം:157
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :