പോയകാല ജീവിത വഴിയേ
(സ്വാര്‍ത്ഥതയുടെ കറുത്ത കൈകള്‍ പ്രകൃതിയില്‍ ബലപ്രയോഗം നടത്തുന്നതിനും വര്‍ഷങ്ങള്‍ക്കു മുമ്പേ മനുഷ്യനാസ്വദിച്ചിരുന്ന ഗ്രാമ്യാനുഭവങ്ങളുടെ ഓര്‍മ്മകളിലൂടെ)
"ഇതുവഴിയെ നടന്നു പതിഞ്ഞ
കാല്‍പ്പാടിന്‍ സ്മൃതിയുണ്ടേ
പാഴ്‌ച്ചെടികള്‍ പറഞ്ഞ കഥകള്‍
കാതില്‍ പടരുന്നുണ്ടേ
ശിഖരങ്ങള്‍ പെയ്തു നല്‍കിയ
സ്‌നേഹത്തിന്‍ കുളിരുണ്ടേ
കാട്ടുപൂക്കള്‍ പൊഴിച്ച സുഗന്ധ
മോര്‍മ്മയില്‍ നിറയുന്നുണ്ടേ
ചെറുകിളികള്‍ പാടിത്തന്ന
പാട്ടിന്‍ പല്ലവിയുണ്ടേ
കാട്ടാറിന്‍ പുഞ്ചിരി തൂകും
മുഖമെന്നില്‍ പതിവുണ്ടേ
മഴവില്ലിന്നഴകു പരക്കും
സ്‌നേഹാംബരമൊന്നുണ്ടേ
പച്ചപ്പുല്‍ത്തകിടയിലാകെ
ഉഷസ്സുണരും തണുവുണ്ടേ
ഓര്‍മ്മകളില്‍ വിരിഞ്ഞു നില്‍ക്കും
ഗതകാലപ്പൂവുണ്ടേ
മനതാരില്‍ കുളിരുകള്‍ വിതറിയ
ഉഷ:സ്സന്ധ്യകള്‍ വരവുണ്ടേ."
Not connected : |