ഉള്ളതില്‍ ഉല്ലസിക്കുക  - തത്ത്വചിന്തകവിതകള്‍

ഉള്ളതില്‍ ഉല്ലസിക്കുക  


പണമന്വേഷിച്ചു നടെന്നന്റെ
പണമേറെയും വിനഷ്ടമായ്
പണിയാന്‍ ശേഷിയില്ലെന്നായ്
കണിയാന്‍ പണിയിലിന്നു ഞാന്‍
അതിരില്ലാത്ത മോഹങ്ങള്‍
പതിരാണെന്നു കരുതുകില്‍
ഹിതമായതല്ലൊ ആശിപ്പൂ;
പതിവാകില്ലല്ലൊ ദു:ഖങ്ങള്‍!
പുണരാനാകില്ല സര്‍വ്വതും
പുലരില്ല സ്വപ്‌നമൊക്കെയും
കനിവോടീശനേകുന്ന
കാരുണ്യത്തില്‍ ക്ഷമിക്കുക
ഉള്ളതില്‍ ഉല്ലസിക്കാനായ്
ഉള്ളം സജ്ജമാക്കുകില്‍
ഓടും മോഹഭംഗങ്ങള്‍
പാടെ, ജീവിതം സുഖം!


up
0
dowm

രചിച്ചത്:കബീര്‍ എം. പറളി
തീയതി:10-01-2018 12:11:37 PM
Added by :Kabeer M. Parali
വീക്ഷണം:70
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :