കണ്ണാടിപ്പാട്ട് - തത്ത്വചിന്തകവിതകള്‍

കണ്ണാടിപ്പാട്ട് 

കണ്ണാടിപ്പാട്ട്

കണ്ണാടിക്കഥ കേട്ടോളൂ
കണ്ണുതുറന്നിതു കണ്ടോളൂ
കിണ്ണം കൊട്ടി കളിച്ചോളൂ
കണ്ണാടിപ്പാട്ടിന്നരുളാം.

സ്ഫടികപ്രതലം കണ്ണാടി-
യ്ക്കടിയിൽ രസമെന്നൊരു ലോഹം
ഞൊടിയിൽ പ്രതിബിംബം കാട്ടു-
ന്നടിയിൽ പ്രതലം, പ്രതിഫലനം.

മകരം, മുകുരം പര്യായം
തകരുന്നുടയുന്നതിവേഗം
പകലെന്നുള്ളൊരു സത്യംപോൽ
പകരുന്നൊരു നൽപ്രതിബിംബം.

ഇടതീ വലതും ബിംബത്തിൽ
ചൊടിയിലെ ഭാവം സ്വയമറിയാം
തുടുതുടെ മോഹം പിടയുമ്പോൾ
പടുകിഴവനുമതിലൊരു നോട്ടം.

രക്ഷാവാഹനലക്ഷണമാ-
ണക്ഷരമിതിനാൽ തലതിരിയും,
തൽക്ഷണനേരം പിൻസ്ഫടികം,
രക്ഷകനക്ഷരതർജ്ജമയായ്.

ദർപ്പണഛവിമുഖശാസ്ത്രമതായ്
കപ്പലുമഗ്നിക്കിരയാക്കാം.
കോപ്പിതു പരിതോദർശിനിയും
ഗോപ്യമിതായിട്ടിരതേടും.

നിന്നു തിളങ്ങും കണ്ണാടി
വന്നു വിളങ്ങും മാലോകർ
കുന്നായ് പലവിധമഭിലാഷം
തന്നിടുമിവളൊരുമനമായി.

അര്‍പ്പണബോധവുമായ് വദനം
ദര്‍പ്പണമൊന്നതുമാവേണം
കൂര്‍പ്പില്ലാത്തൊരു വക്ത്രമതാ-
യാര്‍പ്പും വിളിയതുമാവേണം.

സന്ദീപ് വേരേങ്കിൽ


up
0
dowm

രചിച്ചത്:സന്ദീപ് വേരേങ്കിൽ
തീയതി:10-01-2018 01:20:42 PM
Added by :Sandeep Verengil
വീക്ഷണം:114
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :