ഘടികാരം - മലയാളകവിതകള്‍

ഘടികാരം 

ഘടികാരം ( കുഞ്ഞുണ്ണിപ്പാട്ട് )

ടിക് ടിക് ടിക് ടിക് ഘടികാരം
നോട്ടം പാട്ടായതിലാരം
വട്ടത്തിൽ പോം മുഴുനേരം
ചട്ടക്കൂടതു മിന്നാരം

കാലം കാട്ടിത്തരുമെന്നും
കോലം പലവിധമോടെന്നും
വലുതും ചെറുതും ചെറുവലുതും
കാലുകളോടും താളത്തിൽ

ഘടി രണ്ടരയൊത്തടിയാദ്യം
ഘടിനാദത്താൽ ഘടികാരം
ഘടി മുപ്പതുമൊന്നെത്തിടുകിൽ
ഘടികാരത്തിൽ പൊടിപൂരം !

ദോലകമാന്ദോളനമാകും
കാലം പിന്നിൽ കഥയാകും
ഇല്ലാരു നോട്ടം പിന്നോട്ടും
തെല്ലും ഭയമില്ലാതോട്ടം

യാന്ത്രികമന്ത്രം ചൊല്ലിടുമെ
മാന്ത്രികനല്ലിവനൊരുനാളും
യന്ത്രത്തിന്നൂർജ്ജം നിന്നാൽ
മന്തനു സമമീ ഘടികാരം

സന്ദീപ് വേരേങ്കിൽ


up
0
dowm

രചിച്ചത്:സന്ദീപ് വേരേങ്കിൽ
തീയതി:10-01-2018 01:22:44 PM
Added by :Sandeep Verengil
വീക്ഷണം:277
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :