പുഴയുടെ ഗതി
പുഴയുടെ ഗതി
കുഞ്ഞേ കുഞ്ഞേ നീയറിയൂ
കുഞ്ഞായീ പുഴയങ്ങകലെ
മഞ്ഞു പുതച്ചൊരു മാമലയിൽ
കുഞ്ഞിച്ചാലായുണ്ടായി !
താഴേക്കൊഴുകിയ നീരുറവ-
യ്ക്കാഴം തീരെക്കുറവാണേ
മഴയായ് മാറിയ മഞ്ഞുകണം
പുഴയായൊഴുകിയതോർത്തിടണം
കൈവഴി പലതും ചേർന്നൊഴുകി
താഴ്വരയാകെ പരന്നൊഴുകി
ജീവജലത്തെ വഹിച്ചെന്നും
പാവം ചെറുപുഴയൊഴുകുന്നേ
വളയും പുളയും വനവഴിയിൽ
കളകളനാദവുമായി പുഴ
തെളിനീർഖനിയായ് മാറിയിവൾ
വെള്ളച്ചാട്ടവുമായ്പ്പിന്നെ
ആർത്തുമദിച്ചവളൊരു നദിയായ്
വീർത്തിരുകരയതു മുട്ടിടുമെ
പൂത്തുലയുന്ന മഴക്കാടായ്
കുത്തിയൊലിച്ചിവളിന്നാട്ടിൽ
ഒഴുകിപ്പോയിച്ചേർന്നിവളാ-
യാഴീതീരത്തഭിമുഖമായ്
അഴിമുഖമവിടെത്തീരുന്നീ
പുഴയുടെ ഗതിയിതു കൊള്ളാമോ ?
സന്ദീപ് വേരേങ്കിൽ
Not connected : |