പുതുവത്സരം - മലയാളകവിതകള്‍

പുതുവത്സരം 

പുതുവത്സരം

വത്സരം നല്ലതിന്നാരംഭമായിന്നു-
മുത്സവം ഭൂമിയിലെങ്ങും
മത്സരം നമ്മൾക്കിതാശംസയേകുവാൻ
വത്സരേയോർത്തിട്ടുണർന്നും

ആസ്വദിച്ചാലപിച്ചാമോദമോടെയാ-
ശംസകൾ നേരുന്നു നമ്മൾ
മാസാവസാനത്തിലെത്തുന്നതീപ്പുതു-
വത്സരാഘോഷത്തിമിർപ്പും

പൂക്കളും ഗോക്കളും സൂക്ഷ്മാണുകോടിയു-
മിക്കാര്യമെന്തെന്നറിഞ്ഞോ ?
പക്കം നമുക്കിതുദാത്തമീയൂഴിയിൽ
പൊക്കിൾക്കൊടിച്ചുഴി പോലെ

യാത്രക്കാരെത്രയോ കൂടെയില്ലിന്നിപ്പോ-
ളെത്ര കൊമ്പൻമാരു വീണു ?
എത്തിനോക്കുന്നു നാമിന്നീ ദിനത്തിങ്ക-
ലെത്ര വമ്പൻമാരുമൊത്തും !

എത്തിപ്പിടിച്ചിന്നു തത്തിക്കളിച്ചു നാം
പുത്തൻ പുതുക്കൊല്ലരാവിൽ
ചിത്തം തളിർത്തിന്നു മുത്തം വിടർത്തുന്നു
രക്തിതൻ വിത്തുകൾ പാകി.

കോടിക്കണക്കിനായാശംസകൈമാറ്റ-
മോടെച്ചിരിക്കുന്നു ലോകർ.
മോടിയിൽ തീർത്തൊരാ പത്രത്തിനുള്ളിലായ്
പാടുന്നതൻപിന്റെ ഗീതം.

സ്നേഹപുഷ്പച്ചെണ്ടു കൈമാറി കൈമാറി
സ്നേഹിച്ചു മേവുന്നു നമ്മൾ
സ്നേഹമില്ലാത്തോരുമില്ലാത്ത ഭൂമിയെ
സ്നേഹിച്ചുറക്കും കിനാവും

സന്ദീപ് വേരേങ്കിൽ


up
0
dowm

രചിച്ചത്:സന്ദീപ് വേരേങ്കിൽ
തീയതി:10-01-2018 01:28:30 PM
Added by :Sandeep Verengil
വീക്ഷണം:48
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me