മെറി ക്രിസ്മസ് - മലയാളകവിതകള്‍

മെറി ക്രിസ്മസ് 

മെറി ക്രിസ്മസ്

ക്രിസ്തുമതസ്ഥര്‍ നാമെല്ലാം
ക്രിസ്മസ്സാഘോഷിക്കുന്നു,
ക്രിസ്തുത്യാഗസ്മരണകളായ്
ക്രിസ്ത്യാനികളാം മക്കള്‍ നാം.

അന്യം നില്ക്കും സ്നേഹത്തേ-
യൊന്നിച്ചിന്നുമുണര്‍ത്തേണം
ധന്യമുഹൂര്‍ത്തം തന്നില്‍ നാ-
മന്യമതസ്ഥര്‍ക്കൊപ്പം താന്‍

സേവനനിരതരുമായ് നമ്മള്‍
കാവലുമാവണമെന്നെന്നും
നോവും ഹൃദയം കാണേണം
തൂവലുപോലെത്തഴുകേണം

ക്രിസ്തുമതസ്ഥര്‍ നാമെല്ലാം
ക്രിസ്മസ്സാഘോഷിക്കുന്നു,
ക്രിസ്തുത്യാഗസ്മരണകളായ്
ക്രിസ്ത്യാനികളാം മക്കള്‍ നാം.

സന്ദീപ്‌ വേരേങ്കില്‍


up
0
dowm

രചിച്ചത്:സന്ദീപ് വേരേങ്കിൽ
തീയതി:10-01-2018 01:30:53 PM
Added by :Sandeep Verengil
വീക്ഷണം:26
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me