കലാമണ്ഡലം ചന്ദ്രന്‍ പെരിങ്ങോട് - മലയാളകവിതകള്‍

കലാമണ്ഡലം ചന്ദ്രന്‍ പെരിങ്ങോട് 

കലാമണ്ഡലം ചന്ദ്രന്‍ പെരിങ്ങോട്

പാലക്കാടെന്നുള്ളൊരു കാർഷിക-
ജില്ലയിതൊരു ചുരനാടിതു നിറയെ,
വലിയവരായ കലാകാരന്മാർ
കലതൻ വാദ്യപ്പെരുമയതേറി.

സുന്ദരമായ പെരിങ്ങോടനുപമ-
ചന്ദ്രപ്രഭയൊന്നുള്ളൊരു ഗ്രാമം
സാന്ദ്രതയേറിയ വാദ്യതരംഗമ-
തിന്ദ്രിയമേതും കുളിരലയണിയുമെ

ദളിതന്‍ നല്ലൊരു ചന്ദ്രന്‍ തിമിലമെ-
ലൊളിതൂകുന്നൊരു വിരുതനിതകമെ,
കളിയല്ലിദ്ദേഹത്തിന്‍ മേളമ-
താളുകളായിരമാസ്വാദനമായ് .

മേളക്കാരന്‍ ചന്ദ്രന്‍ ജ്യേഷ്ഠന്‍ ,
താളമടിച്ചു പഠിച്ചതു കുടിലില്‍ ,
മേളം കൊട്ടിയതൊരുനാള്‍ ജ്യേഷ്ഠന്‍ ,
താളതു ലിംകയിലിടമായ് ശ്രേഷ്ഠം.

വട്ടക്കെട്ടുകളിട്ടു മുറുക്കിയ
തടിയതു പ്ലാവിന്‍ പൊള്ളക്കുറ്റിയി-
ലിട്ടൊരു കാളത്തോലിലടിച്ചു ,
കൊട്ടിക്കൊട്ടിക്കൊട്ടിക്കയറി.

കിട്ടിയൊരവസരമന്നൊരു ദിനമതു
കൊട്ടിക്കയറാന്‍ ഗുരുവായൂരില്‍
കെട്ടും കെട്ടിയിറങ്ങിയതങ്ങനെ
കൊട്ടാനായിവരെത്തിയതവിടെ.

ക്ഷേത്രകവാടം തന്നിലിറങ്ങിയു-
മെത്തിച്ചേർന്നവരവിടൊരു നടയിൽ
പത്തി വിടർത്തിയ മൂർഖൻ പോലെയ-
ടുത്തു ഞടുക്കനെ ചീറ്റി ഭടൻമാർ

പെട്ടെന്നന്ധാളിച്ചാ സംഘം
കെട്ടുകളെല്ലാമമ്പലനടയില-
തിട്ടു പൊടുന്നനെ കേട്ടതു മെല്ലെ-
പ്പൊട്ടിയതുള്ളം കൊട്ടിയ കൊട്ടായ്.

മേളം കൊട്ടാനില്ലനുവാദമ-
തുള്ളില്‍ കയറാനാവില്ലത്രേ
തുള്ളിനടക്കണ കണ്ണനതുള്ളില്‍
തുള്ളി പൊടിഞ്ഞതുമുള്ളതുതന്നെ

പട്ടികജാതിക്കാരുടെ കൊട്ടല്‍
കേട്ടുമിരിക്കാനാവില്ലത്രേ !
കൊട്ടുകയാവാമമ്പലമുറ്റ-
ത്തൊട്ടും കൊട്ടാനാവില്ലുള്ളില്‍ !

കൊട്ടിത്തീര്‍ത്തവരമ്പലനടയില്‍
പൊട്ടിത്താഴ്ന്നറു പെരുമഴ മുറ്റ-
ത്തിട്ടു പൊരിച്ചതു വാദ്യപ്പടയാ-
ലൊട്ടു തിമിര്‍ത്തവരാറര നാഴിക

കേരളമണ്ണില്‍ കൊടികുത്തുന്നതു
കരളലയിക്കും കാഴ്ചകളിതുപോ-
ലിരവിന്‍ മനമായമ്പലനടയില്‍
കുരവയുമായി സവർണ്ണരുമത്രെ !

നെറികേടാണിതുമെന്തായാലും
ചൊറിയും കുത്തിയിരിക്കരുതാരും
നിറയാമൊരു കൈ പൊരുതാനുറയാം
നറുനല്‍ചന്ദ്രപ്രഭയോടുരുകാം.

സന്ദീപ്‌ വേരേങ്കില്‍


up
0
dowm

രചിച്ചത്:സന്ദീപ് വേരേങ്കിൽ
തീയതി:10-01-2018 01:35:23 PM
Added by :Sandeep Verengil
വീക്ഷണം:64
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :