നല്ല ശീലം
നല്ല ശീലം
ശീലം നല്ലതു ചൊല്ലാമേ
കാലാകാലമതോർക്കേണം
നല്ലൊരു നാളെയതുണ്ടാവാൻ
നല്ല നടപ്പതുമാവേണം
ധ്യാനം നല്ലതിനെന്നെന്നും
പാനം ചെയ്യണമറിവെന്നും
സ്ഥാനം മോഹിക്കാതെന്നും
നന്നായെല്ലാം ചെയ്യുക നാം
സത്യം, ധർമ്മം, സ്നേഹമതം,
നീതിയുമൊക്കെ കൈമുതലായ്
കർത്തവ്യങ്ങൾ നിറവേറ്റാ-
മെത്താമെന്നാലുയരത്തിൽ
സന്ദീപ് വേരേങ്കിൽ
Not connected : |