അരങ്ങ്  - തത്ത്വചിന്തകവിതകള്‍

അരങ്ങ്  

ഒന്നാമതെത്താൻ
കാലത്തിലാകമാകാൻ
ലക്ഷങ്ങൾ കൊടുക്കുക
ലക്ഷങ്ങൾ വാങ്ങുക
സംസകാരമൂല്യങ്ങളെ
അട്ടിമറിക്കുന്ന
പച്ച പരിഷ്കാരികൾ
അരംഗത്തും വില പേശുന്നു.

ദയനീയമാകുന്നു
നമ്മുടെ കഴിവും
മികവും ഭാവിയും
കാലം ചെല്ലുന്തോറും
നൈസർഗിക വളർച്ചയെ
തുരങ്കം വയ്ക്കുന്ന
മാഫിയ ജയിച്ചാൽ
കലയും തഥൈവ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:12-01-2018 07:35:20 PM
Added by :Mohanpillai
വീക്ഷണം:40
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :