അന്തർനാടകം  - തത്ത്വചിന്തകവിതകള്‍

അന്തർനാടകം  

മരം വെട്ടുന്നതും
മാറ്റിനി വെട്ടുന്നതും
മനുഷ്യനെ വെട്ടാൻ
ഒരു ചുവടുവെപ്പ്

കണ്ടുമടുത്തവരും
ചെയ്തുമടുത്തവരും
തിന്നുമെടുത്തവരും
കൊണ്ടുമടുക്കാതെ.

വയലുകളെല്ലാം
വീടാക്കിയപ്പോൾ
വീട്ടിനുള്ളിൽ
മദ്യവും കഞ്ചാവും
സുലഭമാക്കി
മയക്കത്തിനിടെയിൽ
തെരുവുമരണങ്ങൾ
വീടുകളിലെത്തിച്ചു.

മകനെക്കൊല്ലുന്നതും
മകളെകൊല്ലുന്നതും
അച്ഛനെക്കൊല്ലുന്നതും
അമ്മയെ കൊല്ലുന്നതും
വെട്ടിമുറിക്കുന്നതും
ചുട്ടുകരിക്കുന്നതും
കുഴിച്ചു മൂടുന്നതും
മൃഗയാവിനോദമായി.

പണിയൊന്നുമെടുക്കാതെ
പണമെന്ന ചിന്ത മാത്രം
കച്ചവടമനസ്സുമായി
കാമദാഹമടക്കാൻ
വിരസതയിലെ
രസമായി ജീവിതമെന്ന
മനുഷ്യ സങ്കല്പത്തിൽ
പുതിയ തൊങ്ങലുമായ്.




up
0
dowm

രചിച്ചത്:മോഹൻ
തീയതി:21-01-2018 06:08:58 PM
Added by :Mohanpillai
വീക്ഷണം:68
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :