പ്രണയമെന്ന പ്രഹേളിക
പ്രണയമേ നിന്നെ നിർവ്വചിക്കാൻ മാത്ര० താൻപോരിമ എനിക്കില്ല
നിൻ്റ വിശാലമായ നിർവൃതിയിലെ ഒരേടാവാൻ
സാധിച്ചതേ ഈ ജന്മത്തിൻ സുകൃത०
തീർന്നുപോകാതെയിരിക്കാൻ നിന്നെ ഞാൻ എൻ്റ ഹൃദയത്തിനുളളിൽ ഒരു തിരുമുറിവുണ്ടാക്കി സൂക്ഷിച്ചോട്ടെ....
എന്നു० നിനക്കർച്ചിക്കാൻ എൻ്റ ജീവൻ്റ വില നല്കാ०
ഒരുനാൾ അറിയാതെയാണു നീയെൻ മടിയിലെത്തിയത്
നേർത്തോരുച്ചമയക്കത്തിൻ ആലസ്യത്തിലായിരുന്നൂ ഞാൻ
ഒരുനോക്കേകണ്ടുളളു വാരിപ്പുണർന്നു നിന്നേഞാനെൻ്റേതാക്കി....
എൻ ഹൃദയത്തിൽ സൂക്ഷിച്ചു
അല്പനേരത്തിനു ശേഷ० ഒരവദൂധൻ തിരഞ്ഞു
എവിടേയോ കളഞ്ഞുപോയ പ്രണയവു० തേടി
ഒരുവേള എൻ്റ ഹൃദയത്തിലുളളത്.....
ആട്ടെ നിൻ്റ പ്രണയ० ജരാനര വന്നതോ
എന്നെ തേടുന്ന നിൻ്റ കണ്ണുകൾക്ക് നര വീണിരിക്കുന്നു
മുറിഞ്ഞവാക്കുകൾക്ക് ഒഴുക്കില്ലാതായിരിക്കുന്നു
നിറഞ്ഞ മൗനത്തിൻ്റ ശക്തി പ്രഹസനമാകുന്നുവോ
എൻ്റ ഹൃദയത്തിലേക്ക് ചൂഴ്ന്നു നോക്കാൻ മാത്ര० ശക്തമാണോ നിൻ്റ പ്രണയ०
നനഞ്ഞ എൻ്റ ഇടവഴിയിലെ ഓർമ്മപ്പെടുത്തലോ നിൻ പ്രണയ०
തോരാത്ത കണ്ണുനീരിൻ പാപക്കറയുടെ മുതലോ
അടർത്തിമാറ്റാത്ത എൻ അകക്കാമ്പിലെ ശ०ഖുപുഷ്പമേ
നിൻ്റ നീലച്ഛവി എനിക്കിനി വേണ്ടാ...
വെൺതാരത്തിൻ അകമ്പടിയോടെ അതാ..
എൻ്റ പ്രണയ० കൊട്ടു० കുരവയുമായി പുറപ്പെട്ടു കഴിഞ്ഞു..
ഇനി ഞാനതിലെ പ്രഹേളിക മാത്ര०
നീ വെറു० കാര്യക്കാരൻ...
തിരക്കില്ലാതെ ഓളമൊതുങ്ങിയ തീരത്തുവെച്ച നൗകപോലിവിടെ തെല്ലുമയങ്ങിടൂ...
ഈ പ്രപഞ്ചത്തിൽ മറ്റൊന്നിനു०പകര०വെയ്ക്കാനാവാത്ത നിർവൃതിയാ० പ്രണയമേ നിനക്കെന്നു० മധൂരപ്പതിനേഴ്....
Not connected : |