സൗന്ദര്യദാഹം  - തത്ത്വചിന്തകവിതകള്‍

സൗന്ദര്യദാഹം  

സ്വർണമാല മാറിലണിഞ്ഞും
സ്വർണപൂങ്കുട കാതിലണിഞ്ഞും
സ്വർണസാരി മെയ്യിലണിഞ്ഞും
കൃഷ്ണ ശീലക്കു മുമ്പിൽ കുമ്പിട്ടുനിൽകും
പുണ്യപൂങ്കാവനത്തിലെ മാളവിക നീ .
സിന്ദൂര ക്കുറിതൊട്ട് ചെഞ്ചുണ്ടിൽ
മന്ദസ്മിതം തൂകി നില്കുന്നതാർക്കുവേണ്ടി
നിന്റെ സ്വപ്‌നങ്ങൾ വാടാമലരുകൾ
നീയൊരചുംബിത ബിംബം
നാലമ്പല നടയിൽ നാണിച്ചു നില്കും നിന്റെ മിഴികളിൽ .

ആയിരം നക്ഷത്രങ്ങൾ കത്തിച്ചു വരവേൽക്കുവാനൊരു ദാഹം
മംഗല്യതട്ടമിട്ടുമലർ മങ്കേ നീയടുത്തുവാ
ഞാൻ നിന്നെ ജീവിത സഖിയാക്കാം

മറക്കൂ മാലാഖേ, മായികാ പ്രപഞ്ചത്തിലെ
ചന്ദ്രബിംബമാകാൻ ഞാനാശിച്ചുപോയി.
മാപ്പു തരൂ നിന്റെമന്ദസ്മിതത്തിൽ
ഞാനാശിച്ചെങ്കിൽ,മനവാസത്യമിതു
മനസ്സിന്റെ കണ്ണാടി, കല്ലല്ല, മരമല്ല
കരളിലെ കടലിൽ സൗന്ദര്യദാഹം അടിമയാക്കി .


up
1
dowm

രചിച്ചത്:മോഹൻ
തീയതി:23-01-2018 08:20:22 PM
Added by :Mohanpillai
വീക്ഷണം:105
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :