ഒരിക്കൽ ഒരു വസന്തകാലത്ത്
നമുക്കിടയിൽ മുളച്ചു പൊന്തുന്ന്
പിണക്കങ്ങളെ വിളക്കിച്ചേർക്കാൻ
ഇണക്കങ്ങൾക്കിപ്പോൾ കഴിയാറില്ലല്ലേ?
നിന്‍റെ വിരലുകൾ ഞൊടിച്ചൊതുക്കി,
ഞാനെന്റെ ഇഷ്ടങ്ങളെണ്ണി തിട്ടപ്പെടുത്തുമ്പോൾ...
വട്ടാണ് നിനക്കെന്ന് കളിയാക്കുമായിരുന്നില്ലേ... ??
സോഡാ ഗ്ലാസ്സെന്ന് നീ വിളിച്ചന്ന്
ആദ്യമായ് മിഴി നനച്ചതോർക്കുന്നുണ്ടോ?
പിന്നീടൊരിക്കലും നീയെന്റെ
കലങ്ങിയ കണ്ണുകൾ കണ്ടിരിക്കില്ല...
കൊന്നൊടുക്കാനിനി എന്‍റെ
കലണ്ടറിൽ അക്കങ്ങളില്ല...
കാത്തിരിപ്പ് മനസ്സിലായിരുന്നിരിക്കാം...
നിനക്കിന്നും നിഷിദ്ധമായൊരിടം...
മൗനത്തിന്റെ മാറലാക്കിപ്പുറം..
കോടിയിഷ്ടങ്ങളുടെ ഗന്ധരാജൻ ചെടി
പൂത്തത് നിയറിഞ്ഞിരുന്നില്ലല്ലോ....??
എനിക്കെന്നും ആകാശവും ഭൂമിയും
മിന്നാമിനുങ്ങും...
പിന്നെന്‍റെ കണ്ണീര് കുടിച്ചു വീർത്ത
എന്‍റെ തലയിണയും മാത്രമെന്നിരിക്കെ ,
നിന്‍റെ നെഞ്ചോരമിനി അവളുറങ്ങട്ടെ...
നീ കൊതിച്ചപോൽ,
കൊലുസിട്ട കാലുകൾ നിനക്കായിനി
നൃത്തം ചവിട്ടട്ടെ...
അനുസരണയുള്ള അവളുടെ നീളൻ മുടി
തഴുകി നീ..
ഖലീൽ ജിബ്രാനെ ഉറക്കെ പാടട്ടെ..
നാളെ നിന്‍റെ മടിയിൽ കിടന്ന്
അവൾ ,
ഞാനെഴുതിയ പ്രണയലേഖനത്തിലെ,
തെറ്റ് തിരുത്തട്ടെ..
എന്‍റെ മുറിയുടെ ഉറപ്പിൽ ,
അക്ഷരങ്ങളുടെ വസന്തത്തിൽ..
മഷിയുടെ മണത്തിൽ
നിന്നെ ഞാനിനിയും പ്രണയിക്കട്ടെ...
നീ തരാത്ത പുഞ്ചിരി
കൊതിച്ചു വീണ്ടും ഉറങ്ങിയുണരട്ടെ...
ഇഷ്ടത്തിന് ആത്മാവിന്റെ
ഗന്ധമാണത്രെ..!!
നഷ്ടങ്ങളുടെ നാട്ടുവഴിപ്പാതയിൽ..
നന്ദുണികൾ മറയാറില്ലത്രേ... !!
സുവർഗത്തിനു വാതിലില്ലത്രേ. !!
മോഹത്തിന്റെ മറുപകുതിയിലാവണം
മോഹഭംഗങ്ങളുടെ
ചിതാഭസ്മ ധൂളികയത്രേ ...
#ആർച്ച_കൃഷ്ണൻ
Not connected : |