തുടർച്ച
ഞാനെന്നോട് പറഞ്ഞെൻറെ ഭൂതകാലം
ഞാനെന്നോട് പറഞ്ഞെൻറെ സുഖവും ദുഖവും
വർത്തമാനകാലത്തിലൊളിച്ചുവയ്ക്കാൻ ശ്രമിച്ചെങ്കിലും
എന്റെവികാരങ്ങൾ പുറത്തുവന്നു
സന്തോഷക്കണ്ണീരും സന്താപക്കണ്ണീരും സമ്മിശ്രമായി.
ഏകാന്തതയിൽ എന്നോടുതന്നെ പറഞ്ഞു -
വീണ്ടുമീയാത്ര തുടരാനൊരുങ്ങി
ഭാവിയുടെ സ്വപ്നങ്ങളൊരുക്കിയിരുന്നു.
Not connected : |